നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം
നെയ്യാറ്റിന്‍കരയിലെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം.
നെയ്യാറ്റിന്‍കരയിലെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം. കോണ്‍ഗ്രസ് നേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് മരിച്ച വീട്ടമ്മയുടെ മകന്‍ പറയുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്‌ലിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉള്ളത്.
നേതാവ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് മരണപ്പെട്ട വീട്ടമ്മയുടെ മകന്‍ പറഞ്ഞു. കൂടുതല്‍ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം ആരോപണം ജോസ് ഫ്രാങ്കിളിന്‍ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്നു മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഇത് ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയത്.