എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

വിനുവിന്റെ പേര് വോട്ടര്‍ പട്ടിയില്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസിനു തിരിച്ചടിയായത്.

രേണുക വേണു
വ്യാഴം, 20 നവം‌ബര്‍ 2025 (09:55 IST)
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥിയെ ഇന്നറിയാം. ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ വി.എം.വിനുവിനു പകരമാണ് പുതിയ സ്ഥാനാര്‍ഥി എത്തുക. വി.എം.വിനു പ്രചരണ പരിപാടികള്‍ തുടങ്ങിയിരുന്നു. 
 
വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസിനു തിരിച്ചടിയായത്. സ്ഥാനാര്‍ഥിക്കു മത്സരിക്കുന്ന വാര്‍ഡില്‍ വോട്ട് വേണമെന്നാണ് നിയമം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളി. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ഥിയെ തേടേണ്ട ഗതികേടിലേക്ക് യുഡിഎഫ് എത്തിയത്. 
 
സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി വിനുവിനോടു ചോദിച്ചു. 
 
സെലിബ്രിറ്റിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ല. എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുക. വി.എം.വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയുന്നില്ലേ? നിങ്ങളുടെ കഴിവുകേട് മുന്‍നിര്‍ത്തി മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത് - കോടതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

അടുത്ത ലേഖനം
Show comments