തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ 2,66,679 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും 34,745 പേരെ ഒഴിവാക്കുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ 25-ന് പുറത്തിറക്കിയ പ്രധാന വോട്ടര്‍പട്ടികയുള്‍പ്പെടെ ആകെ 2,86,62,712 പേരാണ് ഇപ്പോഴത്തെ പട്ടികയിലുള്ളത്. ഇതില്‍ 1,35,16,923 പുരുഷന്‍മാര്‍, 1,51,45,500 സ്ത്രീകള്‍, 289 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു. കൂടാതെ പ്രവാസി വോട്ടര്‍ പട്ടികയില്‍ 3,745 പേരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.തിരുത്തലുകളോടെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികകള്‍ അതത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, തദ്ദേശഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് അല്ലെങ്കില്‍ അതിലെന്നതില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥരെ ചെലവ് നിരീക്ഷകരായി നിയമിച്ചതായും തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 25 മുതല്‍ ഓരോ ജില്ലയിലുമുള്ള വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ചുമതല നിര്‍വഹിക്കും. നിരീക്ഷകരുടെ വിശദവിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ sec.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.