Webdunia - Bharat's app for daily news and videos

Install App

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ഇന്ന് പൊലീസിന് മുൻപിൽ ഹാജരാകും; ഹൈടെക് മുറയിൽ ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിൽ

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ഇന്ന് പൊലീസിന് മുൻപിൽ ഹാജരാകും; ഹൈടെക് മുറയിൽ ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിൽ

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (07:39 IST)
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ഇന്ന് പൊലീസിന് മുൻപിൽ ഹാജരാകും. രാവിലെ പത്തിന് തൃപ്പൂണിത്തറ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ഇന്നലഎ രാത്രിയിലോടെയാണ് ചോദ്യം ചെയ്യൽ തൃപ്പൂണിത്തറയിലാക്കാനുള്ള തീരുമാനം ഉണ്ടായത്.
 
തൃപ്പൂണിത്തുറയിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറയിലാകും ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുക. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 
 
ചോദ്യം ചെയ്യലിന് തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനാണ് പ്ലാൻ. അതേസമയം, ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്.
 
ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതിന്റെ വിധി ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് അനിവാര്യമെങ്കിൽ നടത്താനുള്ള അനുമതിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം