Publish Date: Wed, 07 Dec 2022 (18:59 IST)
Updated Date: Wed, 07 Dec 2022 (19:02 IST)
എസ് എന്‍ കോളേജില്‍ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം. 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോളേജ് ക്യാമ്ബസില്‍ ഇരിക്കുകയായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരുടെ അടുത്തേക്ക് ഒരുവിഭാഗം എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായി എത്തുകയും വടി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് വലിയ സംഘര്‍മുണ്ടാവുകയുമായിരുന്നു.