Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാഫിയെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് ആവശ്യം

ഷാഫിയെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് ആവശ്യം
, ബുധന്‍, 5 മെയ് 2021 (10:20 IST)
പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് എത്തണമെന്ന് ആവശ്യം. പിണറായി വിജയന്‍ സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഷാഫിയെ പോലെ കരുത്തരായ നേതാക്കളെയാണ് കോണ്‍ഗ്രസിനു ആവശ്യമെന്ന് സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതംവയ്ക്കലുകള്‍ നിര്‍ത്തണമെന്നും പകരം കഴിവുള്ള നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. യുവ നേതാക്കളെ കൃത്യമായി ഉപയോഗിക്കാത്തതാണ് കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് കാരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്.
 
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ഗ്രൂപ്പ് പോര് മുറുകുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവ് ആക്കാന്‍ 'എ' ഗ്രൂപ്പ് നീക്കം ശക്തമായി. രമേശ് ചെന്നിത്തലയെ വെട്ടുക എന്ന ലക്ഷ്യത്തോടെയാണ് എ ഗ്രൂപ്പിന്റെ കളികള്‍. പ്രതിപക്ഷ നേതൃസ്ഥാനം എ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ എ ഗ്രൂപ്പിലെ പ്രബലനായ നേതാവാണ് തിരുവഞ്ചൂര്‍. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു അദ്ദേഹം അര്‍ഹനാണെന്ന് എ ഗ്രൂപ്പ് പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് എത്തിക്കാന്‍ ചരടുവലികള്‍ നടത്തുന്നത് ഉമ്മന്‍ചാണ്ടി നേരിട്ടാണ്. കെ.ബാബുവിന് തൃപ്പൂണിത്തുറ സീറ്റ് ലഭിക്കാന്‍ പയറ്റിയ അതേ തന്ത്രമാണ് തിരുവഞ്ചൂരിനായി ഉമ്മന്‍ചാണ്ടി പയറ്റുന്നത്. തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് എത്തിയാല്‍ അത് ഐ ഗ്രൂപ്പിനു തിരിച്ചടിയാകും. രമേശ് ചെന്നിത്തല പിന്‍നിരയിലേക്ക് തള്ളപ്പെടുമെന്ന പേടി ഐ ഗ്രൂപ്പിനുണ്ട്. അതുകൊണ്ട്, വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് ആക്കി എ ഗ്രൂപ്പിന് തിരിച്ചടി നല്‍കാന്‍ ഐ ഗ്രൂപ്പും ആലോചിക്കുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്റ്റര്‍ ബ്രെയ്ന്‍; വിജയകാഹളത്തിനു പിന്നില്‍ കോടിയേരിയുടെ നിശബ്ദ സാന്നിധ്യം