Shafi Parambil: പാലക്കാട്ടേക്ക് തിരിച്ചെത്താന്‍ ഷാഫി പറമ്പിലിനു മോഹം; രാഹുലിന് വേറെ സീറ്റ്?

രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് നിലവില്‍ പാലക്കാട് എംഎല്‍എ. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാഹുല്‍ പാലക്കാട് ജയിച്ചത്

രേണുക വേണു
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (11:50 IST)
Shafi Parambil and Rahul Mamkootathil

Shafi Parambil: വടകര എംപി ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ട്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് ഷാഫിയുടെ നീക്കം. പാലക്കാട് നിയമസഭാ സീറ്റില്‍ മത്സരിക്കാനാണ് ഷാഫിയുടെ ആഗ്രഹം. 
 
രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് നിലവില്‍ പാലക്കാട് എംഎല്‍എ. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാഹുല്‍ പാലക്കാട് ജയിച്ചത്. 2026 ലും രാഹുല്‍ പാലക്കാട് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ 'എംഎല്‍എ മോഹം'. അതേസമയം രാഹുലിന് വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കുകയായിരിക്കും ഷാഫിയുടെ പദ്ധതി. 
 
ഷാഫിയുടെ നേതൃത്വത്തില്‍ പാലക്കാട് രഹസ്യ യോഗം ചേര്‍ന്നതായാണ് വിവരം. പാലക്കാട്ടെ ഷാഫി അനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
2026 ല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് എംപിമാരുടെ എണ്ണവും കൂടിവരികയാണ്. അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments