'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ട്': കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 മാര്‍ച്ച് 2025 (12:11 IST)
shahbazs father
പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ടെന്നും കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ടെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുഞ്ഞ് ആറടി മണ്ണില്‍ കിടക്കുമ്പോഴാണ് പ്രതികള്‍ സുഖമായി പരീക്ഷ എഴുതുന്നത്. തന്റെ മകനും അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇത്തവണ മാറ്റിനിര്‍ത്തി അടുത്തവര്‍ഷം അവസരം നല്‍കേണ്ടതാണ്. അങ്ങനെ ചെയ്താല്‍ അക്രമം നടത്തുന്ന കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി ആകുമിത്. അല്ലെങ്കില്‍ എന്ത് ചെയ്താലും നീതിപീഠവും സര്‍ക്കാരും ഒപ്പം ഉണ്ടാകുമെന്ന ധാരണ കുട്ടികള്‍ക്ക് ഉണ്ടാകുമെന്നും ഇഖ്ബാല്‍ പറഞ്ഞു.
 
പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുകയാണ്. താമരശ്ശേരിയില്‍  നേരത്തേ ഇവരെ തലശേരിയിലെ സ്‌കൂളില്‍ പരീക്ഷ എഴുതിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതീഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 
 
പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിയിരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്യു, എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷം ഉണ്ടാക്കി. പ്രതിഷേധകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments