Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹനയുടെ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു, മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും

ഷഹനയുടെ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു, മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും
, വെള്ളി, 13 മെയ് 2022 (15:59 IST)
കോഴിക്കോട് ചേവായൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. ഷഹനയുടെ ശരീരത്തിൽ ലഹരിവസ്‌തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും.
 
സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ ഉമ്മ പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ് നടിയും മോഡലുമായ കാസർകോട് സ്വദേശിയായ ഷഹനയെ കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അയല്‍വാസികള്‍ എത്തുമ്പോള്‍ ഷഹന സജ്ജാദിന്റെ മടിയില്‍ കിടക്കുന്നു'; കൊലപാതകമെന്ന് ബന്ധുക്കള്‍, അന്വേഷണം