Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

Shanavas Naranippuzha

ജോൺസി ഫെലിക്‌സ്

, ബുധന്‍, 23 ഡിസം‌ബര്‍ 2020 (23:38 IST)
സൂഫിയും സുജാതയും സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെ ജി ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്ത് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 
 
പുതിയ സിനിമയുടെ എഴുത്തിനിടെ അട്ടപ്പാടിയില്‍വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.    
 
മലയാളത്തില്‍ ആദ്യമായി നേരിട്ട് ഒടിടി റിലീസായാണ് ഷാനവാസിന്റെ സൂഫിയും സുജാതയും പ്രേക്ഷകരിലേയ്ക്ക് എത്തിയത്. ചിത്രം വലിയ വിജയമാവുകയും, പ്രേക്ഷക - നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. എഡിറ്ററായാണ് ഷാനവസ് മലയാള സിനിമയില്‍ സജീവമാകുന്നത്. 'കരി'യാണ് ആദ്യ സിനിമ. ഈ ചിത്രവും വലിയ ചര്‍ച്ചയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു