Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രീഷ്മ ഇപ്പോഴും ഐസിയുവിൽ തന്നെ, പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും, കൊലപാതകത്തിൽ ബന്ധുക്കളുടെ പങ്ക് പരിശോധിക്കും

ഗ്രീഷ്മ ഇപ്പോഴും ഐസിയുവിൽ തന്നെ, പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും, കൊലപാതകത്തിൽ ബന്ധുക്കളുടെ പങ്ക് പരിശോധിക്കും
, വ്യാഴം, 3 നവം‌ബര്‍ 2022 (12:21 IST)
കഷായത്തിൽ വിഷം കലർത്തി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവ് നശിപ്പിച്ച കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കഷായത്തിൽ വിഷം കലർത്താൻ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നത് അന്വേഷണസംഘം പരിശോധിക്കുകയാണ്.
 
ആത്മഹത്യയ്ക്ക് ശ്രമിച്ച മുഖ്യപ്രതിയായ ഗ്രീഷ്മ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി വിലയിരുത്തി ഇവരെ പോലീസ് സെല്ലിലേക്ക് വൈകാതെ മാറ്റിയേക്കും. ഗ്രീഷ്മയേയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ കേസ് സമർപ്പിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംകെ സ്റ്റാലിന്‍ തന്റെ സഹോദരനെ പോലെയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി