Publish Date: Tue, 01 Nov 2022 (10:08 IST)
Updated Date: Tue, 01 Nov 2022 (10:09 IST)
ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയ്‌ക്കെതിരെ പുതിയ കേസ്. ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ അണുനാശിനി കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിലാണ് പുതിയ കേസ്. ആത്മഹത്യാശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഗ്രീഷ്മയ്‌ക്കെതിരെ നെടുമങ്ങാട് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ വീഴ്ച വരുത്തിയതിനു നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അണുനാശിനി കുടിച്ചതിനു പിന്നാലെ ഗ്രീഷ്മ ഛര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ച് വയറ് കഴുകിയത്.