Publish Date: Mon, 31 Oct 2022 (08:32 IST)
Updated Date: Mon, 31 Oct 2022 (08:35 IST)
ഷാരോണ്‍-നരബലി കേസുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടണമെന്ന് സിനിമാ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. രണ്ടുകേസുകളിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ ആവശ്യപ്പെട്ടു. താരം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.