Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ തവണ ജ്യൂസ് കൊടുത്തപ്പോഴും അതിലെല്ലാം വിഷം, ഒടുവില്‍ കഷായത്തിലേക്ക്; ഗ്രീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്യും

ആദ്യം നിരന്തരം ജ്യൂസില്‍ വിഷം കലര്‍ത്തിയാണ് ഗ്രീഷ്മ ഷാരോണിന് നല്‍കിയിരിക്കുന്നത്

Sharon Raj poisoning murder Greeshma arrest
, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (07:37 IST)
പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയും അവസാനം കഷായത്തില്‍ വിഷം ചേര്‍ത്തുമാണ് ഗ്രീഷ്മ തന്റെ ആണ്‍സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. 
 
ആദ്യം നിരന്തരം ജ്യൂസില്‍ വിഷം കലര്‍ത്തിയാണ് ഗ്രീഷ്മ ഷാരോണിന് നല്‍കിയിരിക്കുന്നത്. നിരന്തരം ജ്യൂസ് ചലഞ്ചുകള്‍ നടത്തിയത് താന്‍ എന്ത് കൊടുത്താലും ഷാരോണ്‍ കുടിക്കും എന്ന് ഉറപ്പിക്കാനായിരുന്നു. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ രുചി വ്യത്യാസം പെട്ടന്ന് മനസ്സിലാകുമെന്നതിനാലാണ് ജ്യൂസില്‍ നിന്ന് കഷായത്തിലേക്ക് പദ്ധതി മാറ്റിയത്. തന്റെ അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാക്കി ഷാരോണിന്റെ മുന്നില്‍ ഗ്രീഷ്മ അവതരിപ്പിച്ചെന്നാണ് പൊലീസ് വിലയിരുത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥിനിയെ അപമാനിച്ച മധ്യവയസ്‌കൻ പിടിയിൽ