ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയത് പൂര്‍ണ ആരോഗ്യത്തോടെ; തിരിച്ചിറങ്ങുമ്പോള്‍ തീരെ അവശന്‍, മെഡിക്കല്‍ കേളേജില്‍ മരണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (09:55 IST)
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്നാണ് ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  എന്നാല്‍, മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
 
ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments