Webdunia - Bharat's app for daily news and videos

Install App

എന്തും വിളിച്ച് പറയാമെന്നായി, തരൂരിനെ കോൺഗ്രസ് പിടിച്ച് കെട്ടണം, ലീഗിനും ആർഎസ്പിക്കും അതൃപ്തി

അഭിറാം മനോഹർ
ശനി, 12 ജൂലൈ 2025 (11:55 IST)
സമീപകാലത്തായി ശശി തരൂര്‍ നടത്തുന്ന പ്രതികരണങ്ങളില്‍ യുഡിഎഫിനുള്ളിലുള്ള അതൃപ്തി പുകയുന്നു. കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനങ്ങളാണ് തരൂരിന്റെ പുതിയ നടപടികള്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ വിമര്‍ശിച്ച് തരൂര്‍ എഴുതിയ കുറിപ്പ് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിനിടെ പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ തരൂര്‍ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫിനുള്ളിലും ശശി തരൂരിനോടുള്ള അതൃപ്തി പുകയുന്നത്.
 
 പല പ്രതിസന്ധിഘട്ടങ്ങളിലും ശശി തരൂരിനെ പരസ്യമായി പിന്തുണച്ചിട്ടുള്ള മുസ്ലീം ലീഗും ആര്‍എസ്പിയും പരസ്യമായി തന്നെ തരൂരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുഡിഎഫിന്റെ നിലപാടുകളെ പരസ്യമായി എതിര്‍ക്കുന്ന തരൂരിന്റെ നയങ്ങളാണ് അപ്രീതിക്ക് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് തരൂരിന് മുകളില്‍ യാതൊരു നിയന്ത്രണവുമില്ലെന്നാണ് ലീഗിന്റെ വിമര്‍ശനം. കോണ്‍ഗ്രസാണ് വിഷയം കൈകാര്യം ചെയ്യേണ്ടതെന്നും ലീഗ് അഭിപ്രായപ്പെടുന്നു. തരൂര്‍ യുഡിഎഫ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ ആര്‍എസ്പിക്കും അതൃപ്തിയുണ്ട്. തരൂര്‍ ബിജെപിയുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് അടുത്തിടെ ആര്‍എസ്പി പരസ്യമായി തന്നെ പറഞ്ഞിരുന്നു. അതേസമയം തരൂരിന്റെ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; പവന് 85000 രൂപയ്ക്കടുത്ത് വില

ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകിയതിനാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 6,000ത്തിലധികം പോക്‌സോ കേസുകള്‍

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

അടുത്ത ലേഖനം
Show comments