Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shashi Tharoor: 'ആ പൂതി മനസിലിരിക്കട്ടെ'; തരൂര്‍ ആളാകാന്‍ നോക്കുന്നു, നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല

കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തരൂര്‍ കഴിഞ്ഞ കുറേ നാളുകളായി ആഗ്രഹിക്കുന്നുണ്ട്

Shashi Tharoor, Shashi tharoor wants chief Ministership, Shashi Tharoor CM, Shashi Tharoor COngress, UDF, ശശി തരൂര്‍, ശശി തരൂര്‍ മുഖ്യമന്ത്രി, ശശി തരൂര്‍ കോണ്‍ഗ്രസ്

രേണുക വേണു

Thiruvananthapuram , വെള്ളി, 11 ജൂലൈ 2025 (09:01 IST)
Shashi Tharoor

Shashi Tharoor: ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. തരൂരിനു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നതും മുഖ്യമന്ത്രി കസേര ലക്ഷ്യംവയ്ക്കുന്നതുമാണ് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിക്കു കാരണം. 
 
കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തരൂര്‍ കഴിഞ്ഞ കുറേ നാളുകളായി ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കാന്‍ തരൂര്‍ തീരുമാനിച്ചിരുന്നു. പിന്നീട് ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാര്‍ഥിയായത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ തനിക്കു സീറ്റ് നല്‍കണമെന്ന് തരൂര്‍ എഐസിസിയോടു ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
 
തരൂര്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നതിനാല്‍ ഒരു മുഴം മുന്‍പേ എറിയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് കെപിസിസിയുടെ തീരുമാനം. തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ഈ തീരുമാനത്തിനു പിന്നില്‍. മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി തരൂര്‍ അവകാശവാദമുന്നയിക്കുമെന്ന പേടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ട്. 
 
കോണ്‍ഗ്രസ് അനുയായികളുടെ അടക്കം പിന്തുണ തനിക്കുണ്ടെന്നാണ് തരൂര്‍ കരുതുന്നത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകള്‍ താല്‍പര്യപ്പെടുന്ന ഒന്നാമത്തെ നേതാവ് താനാണെന്ന വോട്ട് വൈബ് സര്‍വെ ഫലം തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 
 
തരൂരിനെ മാറ്റിനിര്‍ത്താനായി എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയാല്‍ മറ്റു ചില പ്രമുഖ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്താനും സാധ്യതയുണ്ട്. നിലവിലെ ലോക്‌സഭാംഗങ്ങളായ കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എന്നിവരാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

VS Achuthanandan Health Condition: അച്ഛന്റെ ആശുപത്രിവാസം വേദനാജനകം, പ്രതീക്ഷയോടെ കാത്തിരിക്കുന്നു; വി.എസിന്റെ മകന്‍