Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shashi Tharoor: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിനു പിടിയില്‍

ഇന്നലെ രാവിലെ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയത്

Shashi Tharoors personal staff arrested in smuggling case

രേണുക വേണു

, വ്യാഴം, 30 മെയ് 2024 (11:01 IST)
Shashi Tharoor: ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സ്വര്‍ണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ ഉള്‍പ്പെടെ രണ്ട് പേരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിുക്കുന്നത്. 
 
ഇന്നലെ രാവിലെ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയത്. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 
 
ദുബായില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശിവകുമാറില്‍ നിന്ന് സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. എന്നാല്‍ തൃപ്തികരമായ ഉത്തരമോ ആവശ്യമായ രേഖകള്‍ ഹാജരാക്കാനോ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കടത്തില്‍ ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍