Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിലെ ആറ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കണ്ണൂരിലെ ആറ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 6 ജനുവരി 2021 (20:15 IST)
കണ്ണൂര്‍: കണ്ണൂരിലെ ആറു  വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ കുട്ടികളാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഇതിനൊപ്പം കുട്ടിയുടെ വീട്, പരിസരങ്ങള്‍ എന്നിവ പരിശോധിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
 
കഴിഞ്ഞ മാസവും കണ്ണൂരില്‍ വിദേശത്തു നിന്നെത്തിയ ഒരാള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ജില്ലയില്‍ ഈ രോഗം ബാധിച്ച രണ്ട് പേരായതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയില്‍ ആയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനം രൂക്ഷം, കേന്ദ്രസംഘം മറ്റന്നാൾ കേരളത്തിൽ