കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മൂന്നു യാത്രക്കാരില്‍ നിന്നായി അനധികൃതമായി കൊണ്ടുവന്ന 800 ഗ്രാമോളം സ്വര്‍ണ്ണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ദുബായില്‍ നിന്ന് വന്ന ഇബ്രാഹിം ബാദ്ഷാ എന്ന ആളില്‍ നിന്ന് പതിനാറു ലക്ഷം രൂപ വിലവരുന്ന 312 ഗ്രാം സ്വര്‍ണ്ണം പിടികൂടി
ഇതിനൊപ്പം ദുബായില്‍ നിന്ന് തന്നെ വന്ന കാസര്‍കോട് സ്വദേശി സെയ്ദ് ചെമ്പരിക്കയില്‍ നിന്നും 116 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുതത്തു. ഷാര്‍ജയില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശി അബ്ദുല്‍ ബാസിത്തില്‍ നിന്നും 360 ഗ്രാം സ്വര്‍ണ്ണവും ആറ് ഡ്രോണുകളും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സിഗരറ്റും പിടികൂടി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശി സലീമില്‍ നിന്ന് 465 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. ഫാനിനുള്ളിലായിരുന്നു ഇത് ഒളിപ്പിച്ചുവച്ചത്. ഇത്രയധികം സ്വര്‍ണ്ണം ദിവസവും സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയിട്ടും സ്വര്‍ണ്ണ കടത്ത് നിര്‍ബാധം തുടരുകയാണ്.