Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോര്‍ക്ക റൂട്ട്‌സിന് കേരളത്തില്‍ വിലക്ക്; എം.എ യൂസഫലിയേയും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും അയോഗ്യരാക്കി - നടപടി കളളപ്പണ വേട്ടയുടെ ഭാഗമെന്ന് കേന്ദ്രം

നോര്‍ക്ക റൂട്‌സിന്റെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി; അയോഗ്യത കല്‍പ്പിച്ച ഡയറക്ടര്‍മാരില്‍ ഉമ്മന്‍ചാണ്ടിയും എം.എ യൂസഫലിയും

നോര്‍ക്ക റൂട്ട്‌സിന് കേരളത്തില്‍ വിലക്ക്; എം.എ യൂസഫലിയേയും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും അയോഗ്യരാക്കി - നടപടി കളളപ്പണ വേട്ടയുടെ ഭാഗമെന്ന് കേന്ദ്രം
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (13:54 IST)
കമ്പനികള്‍ക്കെതിരെ കളളപ്പണ വേട്ടയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ കേരളത്തില്‍ നിന്നും കുടുങ്ങിയവരില്‍ വമ്പന്‍ ബിസിനസ് ഭീമന്മാരും രാഷ്ട്രീയ നേതാക്കളും. ലുലുഗ്രൂപ്പ് ഉടമ എം.എ യൂസഫലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ആസാദ് മൂപ്പന്‍, രവിപിളള എന്നിങ്ങനെ നിരവധി പേര്‍ക്കാണ് കേന്ദ്രം അയോഗ്യത കല്‍പ്പിച്ചത്.
 
ഓഡിറ്റ് റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും സമര്‍പ്പിക്കാത്തിനെ തുടര്‍ന്ന്  കമ്പനികളിലെ ഒന്നരലക്ഷത്തിലേറെ പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രാലയം അയോഗ്യരാക്കിയിരുന്നു. 2013ലെ കമ്പനി നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കിയത്. 
 
അതേസമയം കേന്ദ്രം അയോഗ്യരാക്കിയതില്‍ 12,000 ഡയറക്ടര്‍മാര്‍ കേരളത്തിലുള്ളവരാണ്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം, സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സ് എന്നിവയുടെ അംഗീകാരം കേന്ദ്രം റദ്ദാക്കിയിട്ടുണ്ട്. കമ്പനി മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളളവരാണ് നോര്‍ക്കയുടെ ഡയറക്ടര്‍മാര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുത്: ഹൈക്കോടതി