Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുത്: ഹൈക്കോടതി

പൊലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുത്, പ്രതികളില്‍ നിന്നും തല്ലുകൊണ്ടാല്‍ നാണക്കേടാണ്: ഹൈക്കോടതി

പൊലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുത്: ഹൈക്കോടതി
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (13:52 IST)
പൊലീസ് സ്റ്റേഷനിനുള്ളില്‍ വെച്ച് ആരെങ്കിലും അതിക്രമം കാണിച്ചാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണമെന്നും പൊലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്നും ഹൈക്കോടതി. ബലം‌പ്രയോഗിച്ചാല്‍ അത് മനുഷ്യാവകാശ പ്രശ്നമാകില്ലേ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിനു സാഹചര്യത്തിനു അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് കോടത് മറുപടി നല്‍കി.
 
കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളും ഇല്ലാതാക്കാന്‍ പൊലീസിനു അധികാരമുണ്ട്. സ്റ്റേഷനിനുള്ളില്‍ വെച്ച് പ്രതികള്‍ പൊലീസിനെ മര്‍ദ്ദിച്ചു എന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് പൊലീസിനു നാണക്കേടാണെന്നും കോടതി വ്യക്തമാക്കി.
 
പ്രതികളുടെ ഭാഗത്തുനിന്നുള്ള മർദനം ഉണ്ടായാൽ അവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസിനു സ്വീകരിക്കാം. പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് പ്രതികൾ പൊലീസിനെ മർദിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തിക്കാട് പൊലീസിനു പ്രതികളുടെ മര്‍ദനമേറ്റ കേസിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിങ്ങള്‍ ആദ്യം മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കും’: മനേകാ ഗാന്ധി