Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ബൈക്കിലാണെന്നു പൊലീസ് വ്യക്തമാക്കി
Shine Tom Chacko: നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ്. നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഓടിരക്ഷപ്പെട്ടതിനെ കുറിച്ച് പൊലീസ് ചോദിച്ചറിയും.
ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ബൈക്കിലാണെന്നു പൊലീസ് വ്യക്തമാക്കി. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ ബൈക്കില്‍ ലിഫ്റ്റടിച്ച് ബോള്‍ഗാട്ടിയില്‍ എത്തിയതായാണ് പൊലീസ് കണ്ടെത്തല്‍.
നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ സിനിമ സംഘടനകള്‍ക്ക് നല്‍കിയ പരാതിയും നിലനില്‍ക്കുന്നുണ്ട്. ഷൈന്‍ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്നാണ് വിന്‍സിയുടെ ആരോപണം. ഇതിനിടെ പൊലീസിനെ അടക്കം പ്രകോപിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷൈന്‍ ടോം ചാക്കോ ഷെയര്‍ ചെയ്തിട്ടുണ്ട്.
' ഷൈന്‍ ടോം ചാക്കോ എവിടെ എന്നു ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാനാണ്' എന്നാണ് ഷൈന്‍ സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയിലെ ക്യാപ്ഷന്‍.