Publish Date: Mon, 16 Nov 2020 (16:28 IST)
Updated Date: Mon, 16 Nov 2020 (16:35 IST)
കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് എം ശിവശങ്കർ. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ് സന്ദേശങ്ങളുടെ പൂർണ്ണരൂപം സഹിതമാണ് ശിവശങ്കർ കോറ്റതിയിൽ വിശദീകരണം നൽകിയത്. തന്റെ മേലെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു തരത്തിലും ബന്ധമില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കസ്റ്റംസ് ഓഫീസറേയും താൻ വിളിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് ഞാൻ. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് അറസ്റ്റുൺറ്റായതെന്നും ഇഡി തന്നെ പറ്റി പ്രചരിപ്പിക്കുന്നതെല്ലാം കള്ളങ്ങളാണന്നും ശിവശങ്കർ പറഞ്ഞു. ശിവശങ്കറിൻ്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് ശിവശങ്കർ കോടതിക്ക് വിശദീകരണം നൽകിയത്.