Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്നയുടെ മൊഴി: ശിവശങ്കർ മൂന്നാം പ്രതിയാകും, എൻഐഎ വീണ്ടും ചോദ്യം ചെയ്തേയ്ക്കും

സ്വപ്നയുടെ മൊഴി: ശിവശങ്കർ മൂന്നാം പ്രതിയാകും, എൻഐഎ വീണ്ടും ചോദ്യം ചെയ്തേയ്ക്കും
, വ്യാഴം, 12 നവം‌ബര്‍ 2020 (07:18 IST)
കൊച്ചി: ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കൊടിയോളം രൂപ ശിവശങ്കറിനുകൂടിയുള്ള പ്രതിഫലമായിരുന്നു എന്നതടക്കമുള്ള സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി കേസിൽ എം ശിവശങ്കർ മൂന്നാം പ്രതിയായേക്കും. ശിവശങ്കർ പറഞ്ഞിട്ടാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് പുതിയ ലോക്കർ തുറന്നത് എന്നും പണം ലോക്കറിൽ സൂക്ഷിച്ചത് എന്നും സ്വപ്ന മൊഴി നൽകി. 
 
ലോക്കറിൽ സുക്ഷിച്ചിരിയ്ക്കുന്ന പണത്തെക്കുറിച്ചും, പിൻവലിയ്ക്കുന്ന പണത്തെ കുറിച്ചും അതത് സമയങ്ങളിൽ വിവരം അറിയിയ്ക്കണം എന്ന് ശിവശങ്കർ നിർദേശിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി എന്നാണ് വിവരം, ഈ മൊഴികളുടെയും അനുബന്ധ തെളിവുകളുടെയും അടിസ്ഥാനത്തിൽ ശിവശങ്കറിനെ മൂന്നാം പ്രതിയാക്കി ഇഡി അനുബന്ധ കുറ്റപത്രം നൽകും. ഇതോടെ കസ്റ്റംസ്, സിബിഐ കേസുകളിലും ശിവശങ്കറിനെ പ്രതിചേർത്തേയ്ക്കും. യുഎപിഎ കേസുമായി ബന്ധപ്പെട്ട് എൻഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ ആടുമോഷണം പതിവാക്കി; നടന്മാര്‍ അറസ്റ്റില്‍