Webdunia - Bharat's app for daily news and videos

Install App

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയം തന്റെ ആശയമെന്ന് ശിവശങ്കറിന്റെ മൊഴി

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (08:48 IST)
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയ പദ്ധതി തന്റെ ആശയം എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന് മൊഴി നൽകിയതായി വിവരം. കോൺസുൽ ജനറലിന്റെ ആവശ്യപ്രകാരം കോൺസലേറ്റിൽ എത്തിയപ്പോഴാണ് ഈ ആശയം മുന്നോട്ടുവച്ചത് എന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.
 
2018ലെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് ശേഷമാണ് റെഡ് ക്രസന്റ് സംഘം തിരുവനന്തപുരത്തെത്തുന്നത്. കൊൺസുൽ ജനറലിന്റെ ആവശ്യപ്രകാരം 2019 ആദ്യ മാസം കോൻസലേറ്റിൽ എത്തി റെഡ് ക്രസന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പലയിടങ്ങളിലായി വീടുകൾ വച്ചുനൽകാനാണ് ആദ്യം അലോചിച്ചത്. ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായി.
 
ഭവന രഹിതർക്കായി കാഴ്ചയിൽ തന്നെ ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു പദ്ധതി നടപ്പിലാക്കാം എന്ന തന്റെ നിർദേശതോട് റെഡ് ക്രസന്റ് പ്രതിനിധികളും യോജിയ്ക്കുകയായിരുന്നു. പിന്നിട് മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിച്ചു, മുഖ്യമന്ത്രി പദ്ധതിയ്ക്ക് അംഗീകാരവും നൽകി. യുഎഇ കോൺസലേറ്റിൽ നടന്ന ചർച്ചയിൽ മിനിറ്റ്സ് ഉണ്ടായിരുന്നില്ല. വിദേശ പ്രതികളുമായുള്ള ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണ്ടെന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

അടുത്ത ലേഖനം
Show comments