Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ്, തുഷാറിനെ ഇറക്കി അവസാന ശ്രമം: ഒടുവിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ

സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ്, തുഷാറിനെ ഇറക്കി അവസാന ശ്രമം: ഒടുവിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ
, ബുധന്‍, 17 മാര്‍ച്ച് 2021 (15:43 IST)
കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ. സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന ശോഭ സുരേന്ദ്രന് അവസാന നിമിഷം പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലാണ് നിയമസഭ സീറ്റ് ഉറപ്പാക്കിയത്.
 
ബിജെപിയുടെ എ പ്ലസ് മണ്ഡലത്തിൽ വി മുരളീധരൻ അല്ലെങ്കിൽ കെ സുരേന്ദ്രൻ ഇവരിലാരെങ്കിലും മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സ്ഥാനാർഥിയായി മത്സരിക്കണമെങ്കിൽ കഴക്കൂട്ടത്ത് മാത്രമെ നിൽക്കുകയുള്ളുവെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭയെ വെട്ടാൻ തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാൻ ഔദ്യോഗിക വിഭാഗം അവസാന ശ്രമം നടത്തിയെങ്കിലും പ്രശ്‌നത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി ഇടപെട്ടതോടെ സീറ്റ് ശോഭ സുരേന്ദ്രന് തന്നെ ലഭിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാന്‍ ശോഭയെ ജയിപ്പിക്കും - കേന്ദ്രമന്ത്രി വി മുരളീധരന്‍