Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നത്തെ സാഹചര്യത്തിൽ ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോ‌പ്‌ടർ: എം ടി രമേശ്

ഇന്നത്തെ സാഹചര്യത്തിൽ ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോ‌പ്‌ടർ: എം ടി രമേശ്
, ചൊവ്വ, 16 മാര്‍ച്ച് 2021 (16:13 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹെലികോപ്‌ടർ ഏർപ്പെടുത്തിയ പാർട്ടി തീരുമാനത്തിൽ പ്രതികരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് രംഗത്ത്. ഇന്നത്തെ സാഹചര്യത്തിൽ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾലാഭകരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
ജനങ്ങളുടെ നികുതി പണം ഉപയോ​ഗിച്ച് മുഖ്യമന്ത്രി ഹെലികോപ്‌ടർ വാടകയ്ക്കെടുത്തതിനെയാണ് വിമർശിച്ചത്. സി‌പിഐഎം ഹെലികോപ്ടർ ഉപയോ​ഗിച്ച് പ്രചാരണം നടത്തുന്നതിനെ ഞങ്ങൾ വിമർശിക്കാറില്ല. എംടി രമേശ് വ്യക്തമാക്കി. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന്റെ പ്രചാരണങ്ങൾക്ക് വേണ്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 കുഞ്ഞുങ്ങളുടെ അമ്മയായ 29കാരി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി