പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം ?; പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍
പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍
പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. താന്‍ ഇപ്പോഴും ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ്. പുറത്തുവന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ശോഭ വ്യക്തമാക്കി.
പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ശോഭാ സുരേന്ദ്രന്‍ നേരിട്ട് രംഗത്തുവന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭയെ പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം ശക്തമായെന്നും ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അവരെ മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാര്‍ ഇടപെട്ട് അകറ്റി നിര്‍ത്തുകയാണെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ നിന്ന് പകുതിയോടെ ശോഭ വിട്ടു നിന്നിരുന്നു. കൂടാതെ, പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്ത ശക്തമായത്.