Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍റെ അമ്മയുടെ പ്രായമുള്ള സ്ത്രീ ഒരു പുസ്തകമെഴുതി, അത് 'മീ ടൂ' കാമ്പയിനുമല്ല, അബലയുടെ ശാക്തീകരണവുമല്ല: ഷോണ്‍ ജോര്‍ജ്ജ്

എന്‍റെ അമ്മയുടെ പ്രായമുള്ള സ്ത്രീ ഒരു പുസ്തകമെഴുതി, അത് 'മീ ടൂ' കാമ്പയിനുമല്ല, അബലയുടെ ശാക്തീകരണവുമല്ല: ഷോണ്‍ ജോര്‍ജ്ജ്
കോട്ടയം , ചൊവ്വ, 20 മാര്‍ച്ച് 2018 (18:50 IST)
ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്‍റെ പുസ്തകവും അതുമായി ബന്ധപ്പെട്ട വിവാദവും കത്തിനില്‍ക്കുകയാണ് ഇപ്പോള്‍. സത്യം എന്തെന്നറിയാന്‍ നിയമത്തിന്‍റെ ഏതറ്റം വരെയും പോകാന്‍ തയ്യാറെടുത്ത് ഷോണ്‍ ജോര്‍ജ്ജ് രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. എന്നാല്‍ ഇതുവരെ, ആരാണ് തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതെന്ന് വെളിപ്പെടുത്താന്‍ നിഷ ജോസും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍, നിഷാ ജോസിന്‍റെ പുസ്തകവും മീ ടൂ കാമ്പനിയുമായി ബന്ധപ്പെടുത്താന്‍ ഒരു സാഹചര്യത്താലും കഴിയുകയില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ് സമര്‍ത്ഥിക്കുന്നു.
 
ഷോണ്‍ ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
 
എന്റെ അമ്മയുടെ പ്രായത്തിനടുത്ത് പ്രായമുള്ള ഒരു സ്ത്രീ ഒരു പുസ്തകമെഴുതി... ആ പുസ്തകത്തെ മീ ടൂ ക്യാമ്പയിനുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പണംമുടക്കി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.
 
മീ ടു കാംബൈന്‍ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.. അശരണരായ.. നിരാലംബരായ..പ്രതികരിക്കാന്‍ ഒരുവിധ ശേഷിയുമില്ലാത്ത...അബലകളായ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ശാരീരികവും മാനസികവുമായ ദുരനുഭവങ്ങളുടെ വേദനകള്‍ കടിച്ചമര്‍ത്തി ജീവിക്കേണ്ടിവന്ന സാഹചര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളായും അതിജീവനത്തിനുള്ള പരിശ്രമങ്ങളായും ശ്രദ്ധ നേടിയ പൊതു ഇടപെടലുകളായാണ് മീ ടൂ ക്യാംബെയിന്‍ ശ്രദ്ധ നേടിയത്...നമ്മുടെ സമകാലീന ജീവിതത്തില്‍ നിര്‍ഭയക്കു ശേഷമുള്ള സാഹചര്യങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായതോടെ ഇത്തരം വെപ്പെടുയത്തലുകള്‍ക്ക് വലിയ സംരക്ഷണവും ലഭ്യമാകുന്നുണ്ട്...തനിക്കൊപ്പവും മുന്നേയും പിന്നാലെയുമുള്ള സമൂഹത്തെ കരുത്തു നല്‍കി പ്രാപ്തരാക്കാന്‍ നടത്തുന്ന ശ്ളാഘനീയ ഇടപെടല്‍ കൂടിയാണ് പില്‍ക്കാല വെളിപ്പെടുത്തലുകള്‍ എന്ന നിലയിലുള്ള മീ ടൂ ക്യാംമ്പയിന്‍.
 
പക്ഷേ അവള്‍ ഏഴുതിയതോ ആരെങ്കിലും എഴുതിതന്നതോ ആയ പ്രസിദ്ധീകൃത പുസ്തകത്തിലെ ട്രെയിന്‍ യാത്രയിലെ അനുഭവം സംബന്ധിച്ച പരാമര്‍ശനങ്ങള്‍ എങ്ങനെ മീ ടൂ ക്യാമ്പയിന്‍ പരിധിയില്‍ വരും?? അതൊരു സംശയമാണ്..അബല...സ്വാധീനമില്ലാത്തവള്‍...നിരാലംബ...അടിച്ചമര്‍ത്തപ്പെട്ടവള്‍...ആശ്രയമില്ലാത്തവള്‍..ഭീരുത്വത്തിനും ഭയാശങ്കകള്‍ക്കും അടിപ്പെട്ടവള്‍...കാലില്‍ ഒരുത്തന്‍ തോണ്ടിയപ്പോഴോ മറ്റേതെങ്കിലും വിധത്തില്‍ അപമര്യാദയായിട്ട് പെരുമാറിയതിനെയോ കരണക്കുറ്റിക്ക് രണ്ടെണ്ണം കൊടുത്ത് പ്രതികരിച്ചാലോ...അത്തരക്കാരന്റെ മടിക്കുത്തിനോ കോളറിനോ ചുറ്റിപ്പിടിച്ച് ഒച്ചയിട്ട് പ്രതിഷേധിച്ചാലോ ഭര്‍ത്താവ് ഉപേക്ഷിക്കും വീട്ടില്‍ കയറാന്‍ പറ്റാതെയാകും ചാരിത്ര ശുദ്ധിയെ പുറംലോകം സംശയിക്കും എന്നുള്ള ഒരുവിധ സംശയവും നേരിടേണ്ട ആളല്ല അവര്‍...എം.പിയുടെ ഭാര്യ, മന്ത്രിയുടെ പുത്രഭാര്യ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നയാളിന്റെ മകള്‍.....
 
ഈ നിലയിലെല്ലാം പ്രതികരണത്തിന് പിന്‍ബലമുള്ള അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുസ്തകത്തിലൂടെ അപമാനിതപര്‍വ്വം വിശദീകരിച്ചത് അബലകളുടെ ശാക്തീകരണമോ ദുര്‍ബലകള്‍ കരുത്താര്‍ജ്ജിക്കണമെന്ന ലക്‍ഷ്യമോ വച്ചുപുലര്‍ത്തിക്കൊണ്ടല്ല.....സ്വന്തം ഭാര്യ ട്രെയിനില്‍ അപമാനിതയായ വിവരമറിഞ്ഞിട്ടും നിയമപരിരക്ഷ ഉറപ്പാക്കാത്ത ഭര്‍ത്താക്കന്‍മാര്‍ രാജ്യത്തെ പരമോന്നത നിയമ നിര്‍മ്മാണസഭയിലിരുന്ന് നിയമനിര്‍മ്മാണം നടത്തുന്നത് കാണേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥയെങ്കിലും പുസ്തക രചയിതാവിന് സ്മരിക്കാമായിരുന്നു..
 
ശ്രീമതി നിഷ ജോസ്.കെ.മാണിയുടേതായി പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെടുത്തി ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്റെ പേര് പരാമര്‍ശിച്ച് ഈ കച്ചവട ലക്‍ഷ്യത്തിന് ചൂട്ടുപിടിച്ചതാണ് നിയമ നടപടികളിലേക്ക് ഞാന്‍ നീങ്ങാനുള്ള കാരണം...വളര്‍ത്തുദോഷവും വളര്‍ത്തുഗുണവുമുണ്ട്....ഇതില്‍ രണ്ടാംഗണത്തില്‍ പെടുന്നവര്‍ക്ക് ഉത്തരമറിയണമെന്ന നിശ്ചയമിത്തിരി കൂടും.....ഒന്നാംഗണം എല്ലാം മറച്ചുവയ്ക്കുന്ന ഒളിയുദ്ധക്കാരാണ്....ഞാന്‍ രണ്ടാംഗണത്തില്‍ പെടും...അതുകൊണ്ട്തന്നെ ഒരു പൗരനെന്ന അവകാശം വിനിയോഗിച്ച് സത്യമറിയാന്‍ പ്രതിഞ്ജാബദ്ധനുമാണ്..കുറ്റക്കാരനെങ്കില്‍ ജയിലില്‍ പോകാനുമൊരുക്കവുമാണ്...അതുകൊണ്ട്തന്നെ മറച്ചുവച്ച് പുകമറ സൃഷ്ടിച്ച സത്യങ്ങള്‍ പുറത്തുവരാന്‍ ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുവദിക്കുന്ന ഏതറ്റംവരെയും ഞാന്‍ പോകും....

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി മുത്താണ്; ‘കുമ്മനം പറഞ്ഞതാണ് ശരി, തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടുകള്‍ വാങ്ങും’ - മലക്കം മറിഞ്ഞ് വി മുരളീധരന്‍