Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആകാശിനെ കാണാന്‍ ജയിലില്‍ കൂട്ടുകാരിയെത്തി, കൂടിക്കാഴ്‌ച 12 മണിക്കൂർ; പ്രതികളുടെ സെല്‍ പൂട്ടാറില്ല - പരാതിയുമായി സുധാകരന്‍

കണ്ണൂർ , വെള്ളി, 23 മാര്‍ച്ച് 2018 (14:14 IST)
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ജയിലിൽ പ്രത്യേക പരിഗണനയും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പ്രതിക്ക് ജയിലില്‍ ലഭിക്കുന്ന പരിഗണനകള്‍ ചൂണ്ടിക്കാട്ടി  സുധാകരൻ ജയി‍ൽ ഡിജിപിക്കു പരാതി നൽകി.

ആകാശിനെ സന്ദര്‍ശിക്കാന്‍ എത്തിയ കൂത്തുപറമ്പ് സ്വദേശിയായ പെണ്‍കുട്ടിക്ക് ജയില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കി. മൂന്നു ദിവസത്തിനിടെ മാത്രം 12 മണിക്കൂർ സമയമാണ് ഇവര്‍ക്ക് സംസാരിക്കാനായി ജീവനക്കാര്‍ നല്‍കിയത്.

സാധാരണയായി സന്ദർശകർക്കു തടവുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകാത്ത സ്ഥലത്താണ് ആകാശും കൂട്ടുകാരിയും സംസാരിച്ചതെന്നു സുധാകരന്റെ പരാതിയിൽ പറയുന്നു.

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ കണ്ണൂർ സ്പെഷൽ സബ് ജയില്‍ സ്വാതന്ത്രം അനുഭവിക്കുകയാണ്. ഇവരുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ വ്യക്തമാക്കുന്നു. ജയിൽ അധികൃതർക്കെതിരെയാണു അദ്ദേഹം ജയി‍ൽ ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി എങ്ങോട്ട്? അമ്പിനും വില്ലിനും അടുക്കാതെ സി പി ഐ ദേശീയ നേതൃത്വവും; നയം വ്യക്തമാക്കാതെ സി പി എം