Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ചു‌ള്ള പോസ്റ്റ്; കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജസ്ലയെ നീക്കി

കോണ്‍ഗ്രസെന്ന് പറഞ്ഞ് നടക്കുന്നവർ വികാരം മാത്രം കാണിച്ചാല്‍ പോര, വിവേകം കൂടി കാണിക്കുന്നത് നല്ലതാണ്: ജസ്‌ല

ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ചു‌ള്ള പോസ്റ്റ്; കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജസ്ലയെ നീക്കി
, വെള്ളി, 16 ഫെബ്രുവരി 2018 (08:47 IST)
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരിയെ തത്സഥാനത്ത് നിന്നും നീക്കി. ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടർന്നാണ് ജസ്ലയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. 
 
‘കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തില്‍ ഇരുന്നുകൊണ്ട് സി.പി.എം കൊലക്കത്തിക്ക് ഇരയായി പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ശുഹൈബിന്റെ ഓര്‍മ്മകളെ മോശപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരുത്തരവാദപരവും അപക്വവുമായ പ്രസ്താവന നടത്തിയ ജസ്ല മാടശ്ശേരിയെ അന്വേഷണ വിധേയമായി സംഘടനാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതായി’ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.
 
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും. സ്വാഭാവികവും.’ എന്നായിരുന്നു ജസ്ല ഫേസ്ബുക്കില്‍ കുറിച്ചത്.
 
ഇതോടെ ശുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ജസ്ലയുടേത് എന്ന് ആരോപിച്ച് പോസ്റ്റിനു താഴെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നുവെന്ന കെ എസ് യുവിന്റെ ഉത്തരവിനും ജസ്‌ല മറുപടി നൽകുന്നുണ്ട്. 
 
ജസ്ലയുടെ മറുപടി പോസ്റ്റ്:
 
കിട്ടി ബോധിച്ചൂ...
അപ്പൊ ശരി പിന്നെ കാണാം...
വികാരവും വിവേകവും രണ്ട് വലിയ അറ്റങ്ങളാണ്..
ആ പോസ്റ്റിന് നിങ്ങള്‍ വികാരത്തിന്‍റെ വാല്യൂ മാത്രം കൊടുത്തൂ..വിവേകത്തിന്‍റെത് കൊടുക്കാന്‍ നിങ്ങള്‍ക്കായില്ല....
 
നല്ലത്...
തീരുമാനത്തെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നൂ..
 
പ്രിയപ്പെട്ട K S U IYC INC സഹപ്രവര്‍ത്തകരെ
 
ശുഹൈബ് എന്ന നമ്മുടെ പ്രിയ സഹോദരന്‍റെ കൊലപാതകവുമായി ഞാന്‍ ഇട്ട പോസ്റ്റ് അത് നിങ്ങള്‍ക്ക് വലിയ രീതിയില്‍ വിഷമം ഉണ്ടാക്കി എന്ന് മനസിലായി. പക്ഷെ നിങ്ങള്‍ എടുത്ത അര്‍ത്ഥത്തിലല്ല ഞാനത് പോസ്റ്റ് ചെയ്തത്. കേവലം കണ്ണൂരെന്ന നാടിന്‍റെ പാശ്ചാത്തലവും അവിടത്തെ രാഷ്ട്രീയവും അവിടെ മനുഷ്യ ജീവനുകള്‍ക്കുള്ള വിലയും അത് മാത്രമാണ് ഞാന്‍ പോസ്റ്റിലൂടെ ഉദ്ധേശിച്ചത്.
 
അല്ലാതെ എന്നെ പോലെ മൂന്ന് സഹോദരിമാര്‍ ആ ഇക്കക്കുണ്ട് അതില്‍ അവരുടെ വിഷമം എനിക്ക് മനസിലാകും. ആ സഹോദരിയുടെ മനസോടെ ഞാന്‍ പറയുകയാണ് ഒരിക്കലും ഒരു കൊലപാതകം കണ്ട് കൈ കൊട്ടി ചിരിക്കുന്നവളല്ല നിങ്ങളുടെ ഈ കുരുത്തം കെട്ടവള്‍. ഒരു ആങ്ങളയുടെ വിലയറിയാത്തവളല്ല ജസ്ല എന്ന ഞാന്‍.
 
എന്‍റെ വാക്കുകള്‍ ഞാനുദ്ധേശിച്ചത് ഒരിക്കലും ശുഹൈബിക്കാന്‍റെ മരണത്തെ നിസാര വല്‍ക്കരിച്ചതല്ല. കണ്ണൂരിന്‍റെ മണ്ണില്‍ സഖാക്കളുടെ മനസില്‍ ഒരു മനുഷ്യ ജീവന് നല്‍കുന്ന മാനസീക മുഖം എഴുതി എന്ന് മാത്രം. അത് ഞാന്‍ മുമ്പ് പറഞ്ഞ പോലെ എന്‍റെ എഴുത്തിന്‍റെ പ്രശ്നം തന്നെയാണ്‌ . അത് ഒരിക്കലും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ ധീരനായ ശുഹൈബിക്കയുടെ ചലനമറ്റ ശരീരം കണ്ട് സന്തോഷിച്ചതല്ല. എന്നെ അത്ര കരുണയില്ലാത്തവളായി നിങ്ങള്‍ കാണരുത്.
 
K S U എന്ന പ്രസ്ഥാനം അതിന് വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒരുപാട് വേദികളില്‍ കോണ്‍ഗ്രസ്സിന് വേണ്ടി ശബ്ദിച്ചിട്ടുണ്ട്. അതൊക്കെ എന്‍റെ പ്രസ്ഥാനത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു. ഇന്നും മനസില്‍ ഒരു നല്ല K S U കാരി #ആയിരുന്നു ഞാന്‍. അത് പക്ഷെ എനിക്കിപ്പോള്‍ പഴയത് പോലെ ആക്ടീവാകാന്‍ കഴിയുന്നില്ല എന്നത് സത്യം തന്നെയാണ്. അതിന്‍റെ കാരണം വ്യക്തിപരമായി ഒരുപാട് പ്രഷ്നങ്ങള്‍ നേരിടുന്ന ഒരാളാണ് ഞാന്‍. പക്ഷേ എന്‍റെ പ്രസ്ഥാനം അത് കോണ്‍ഗ്രസ്സ് #മാത്രമായിരുന്നു.
 
ശുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളാണ് ഞാനെന്ന് ദയവായി പറയരുത്. കാരണം മനസില്‍ പോലും അങ്ങനെ ചിന്തിക്കാന്‍ എനിക്കാവില്ല. ആ ചലനമറ്റ ശരീരം കണ്ട് പകച്ച് നിന്ന് പോയൊരാളാണ് ഞാന്‍. എന്നെ തെറി പറയുകയോ ചീത്ത വിളിക്കുകയോ എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. പക്ഷെ ഒരിക്കലും കൂടെ പിറപ്പിന്‍റെ വേധനയില്‍ സന്തോഷിക്കുന്നവളാണ് എന്ന് മാത്രം പറയരുത്. ഒരിക്കലും മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്.
 
ഒരു പെണ്ണ് ഒറ്റപ്പെട്ട് പോകുമ്പോള്‍ അല്ലെങ്കില്‍ കൂട്ടിനുണ്ടായവര്‍ ഒറ്റപ്പെടുത്തുമ്പോള്‍ മനസിന് നീറ്റലാണ്. 
ചെയ്തത് ഒരിക്കലും ചീത്ത ഉദ്ധേശത്തോടെയല്ല എന്ന് ഒരു നൂറ് വട്ടം ആണയിട്ട് പറയുന്നു. 
ഇനിയും നിങ്ങള്‍ക്കെന്നോട് പകരം വീട്ടണം എന്നുണ്ടേല്‍ ആവാം. 
പക്ഷേ ആ പകരം വീട്ടല്‍ ചെയ്യാത്ത മനസില്‍ ചിന്തിക്കാത്ത ഒരു കാര്യത്തിനാണ് എന്നോര്‍ക്കുമ്പോള്‍ മാത്രമേ വിശമം ഉള്ളൂ.
വിവാദം അവസാനിപ്പിക്കാന്‍ പറ്റുമെങ്കില്‍ അത് അവസാനിപ്പിക്കുക.
മറ്റേത് വിഷയത്തിനായിരുന്നെങ്കിലും ഇത്തരം ഒരു മറു പോസ്റ്റ് ഞാനിടില്ലായിരുന്നു.
പക്ഷേ ശുഹൈബിക്കാടെ മരണം കണ്ട് സന്തോഷിച്ചവളാണ് ഞാന്‍ എന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ വേധനയുണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര.
മനസില്‍ ചിന്തിക്കാത്ത കാര്യം ആയതിനാലും ആണ് ഇങ്ങനെ വീണ്ടും എഴുതേണ്ടി വന്നത്.
വിവാദം അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
 
പിന്നെ കോണ്‍ഗ്രസെന്ന് പറഞ്ഞ് നടക്കുന്നവര്‍...വികാരം മാത്രം കാണിച്ചാല്‍ പോര..ലേശം വിവേകം കൂടി കാണിക്കുന്നത് നല്ലതാണ്...
അതെന്താണെന്നിനി ചോദിക്കരുത്...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് അടിയന്തിര ചികിത്സാ ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം