Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലനിരപ്പ് താഴ്ന്നു, പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു

ജലനിരപ്പ് താഴ്ന്നു, പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു
, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (08:15 IST)
പത്തനംതിട്ട: ശബരിഗിരി പദ്ധതിയിൽ ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെ ഉയർത്തിയ പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും അടച്ചു. ജലനിരപ്പ് 982.80 മീറ്ററായി താഴ്ന്ന പശ്ചാത്തലത്തിൽ ഇന്ന് പുലർച്ചെയോടെയാണ് ഡാമിന്റെ ഷട്ടറുകൾ അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിലെ വലിയ ആശങ്കയ്ക്ക് വിരാമമായി. നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ആറു ഷട്ടറുകൾ രണ്ട്ടിവീതം ഉയർത്തിയത്. 
 
വെള്ളം 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് കേന്ദ്ര ജല കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ഉയർന്ന ഘട്ടത്തിൽ ഷട്ടറുകൾ തുറക്കാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിയ്ക്കുകയായിരുന്നു. പമ്പാ നദിയിൽ 40 സെന്റിമിറ്റർ ജലം ഉയരും എന്ന കണക്കുകൂട്ടലിൽ റാന്നിയിലും ആറൻമുളയിലും ബോട്ടുകൾ ഉൾപ്പടെ സജ്ജികരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്സായി ചിന്നിൽ വൻ ചൈനീസ് സേന തമ്പടിച്ചിട്ടുണ്ടെന്ന് വിവരം, രാത്രിയിൽ ചിനുക് ഹെലികോപ്‌റ്റർ പറത്തി ഇന്ത്യ