കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ നാട്ടുകാരുടെ സ്വന്തം ശശിയേട്ടനാണ്. അന്നും ഇന്നും മാറ്റമില്ലാതെ ലളിത ജീവിതം നയിക്കുന്ന സഖാവ്. വയനാട്ടില്‍ മാത്രമല്ല സമീപ ജീല്ലകളിലുള്ളവരുടെയും പ്രിയനേതാവാണ് അദ്ദേഹം.
									
			
			 
 			
 
 			
					
			        							
								
																	നഗ്‌നപാദനായി, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന ശശീന്ദ്രന്‍ വാര്‍ത്തകളില്‍ നിറയാറില്ല. പക്ഷേ, സമൂഹമാധ്യമങ്ങളില്‍ യുവാക്കളുടെ പോലും ഹരമാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം സത്യപ്രതിജ്ഞ ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോയത് ബസില്‍. മിക്കയാത്രകളും ഓട്ടോയിലും ബസിലും. എംഎല്‍എ ആയിട്ടും മാറ്റമില്ലാതെയുള്ള ജീവിതമാണ് ശശീന്ദ്രനെ കൂടുതല്‍ ജനകീയനാക്കിയത്.
									
										
								
																	എന്നാല്‍, മാധ്യമപ്രവര്‍ത്തകനായ ഷെഫീക് താമരശ്ശേരി പകര്‍ത്തിയ എം എല്‍ എയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജോലികഴിഞ്ഞ് വൈകിട്ട് അരിയും വാങ്ങി വീട്ടിലേക്ക് പോകുന്ന ശശീന്ദ്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
									
											
							                     
							
							
			        							
								
																	കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവര്‍പോലും അദ്ദേഹത്തിന്റെ വിജയത്തിനായി കാത്തിരിക്കുകയും പ്രവചിക്കുകയും ചെയ്‌തിരുന്നു.