യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐയില്‍ നേതൃത്വത്തില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകും. എസ്എഫ്ഐയില്‍ സാമൂഹ്യ വിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
സംഘടനയില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്താനാണ് ഇത്തരം ശക്തികൾ ശ്രമിക്കുന്നത്. എസ്എഫ്ഐയുടെ മൂല്യങ്ങളില്‍ വിള്ളല്‍ സംഭവിച്ചതും ഇതുമൂലമാണ്. ഇങ്ങനെയുള്ള ഇടപെടലുകള്‍ തടയാനും നിയന്ത്രിക്കാനും പാര്‍ട്ടിതലത്തില്‍ ശ്രദ്ധ ആവശ്യമാണെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു.
നിലവിലെ പ്രശ്‌നങ്ങള്‍ പഠിച്ച് തിരുത്തല്‍ നടപടികള്‍ ശക്തമാക്കും. യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റി. എന്നാല്‍, ഈ പ്രശ്‌നത്തില്‍ വലിയ അപവാദപ്രചരണങ്ങളാണ് നടക്കുന്നത്. ഇത് തടയേണ്ടതിനായി മറുപടിപ്രചാരണം ശക്തമാക്കണം.
ഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി.