Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാരം ഇനി വീട്ടിലിരുന്ന് ചെയ്യാം, ഒപ്പിടാൻ മാത്രം ഓഫീസിൽ പോയാൽ മതി

ആധാരം ഇനി വീട്ടിലിരുന്ന് ചെയ്യാം, ഒപ്പിടാൻ മാത്രം ഓഫീസിൽ പോയാൽ മതി

അഭിറാം മനോഹർ

, വ്യാഴം, 22 ഓഗസ്റ്റ് 2024 (16:58 IST)
ഭൂമി രജിസ്‌ട്രേഷന്‍, അളവ്,പോക്കുവരവ് എന്നിവയെല്ലാം പൂര്‍ണമായി ഓണ്‍ലൈനാകുന്നു. രജിസ്‌ട്രേഷന്‍,റവന്യൂ,സര്‍വേ വകുപ്പുകളില്‍ നടന്നിരുന്ന ഭൂ സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുന്നതൊടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്.
 
 ഭൂമിയിടപാടിന് മുന്‍പായി വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി റവന്യൂ വകുപ്പിനും സ്‌കെച്ചിനായി സര്‍വേ വകുപ്പിനും അപേക്ഷ നല്‍കണം. ഇവ ലഭിച്ചാല്‍ രജിസ്‌ട്രേഷനിലേക്ക് കടക്കാം. ആധാരത്തിന്റെ വിവിധ മാതൃകകള്‍ പോര്‍ട്ടലില്‍ ഉണ്ടാകും. തങ്ങള്‍ക്ക് അനുയോജ്യമായ മാതൃക ആധാരത്തില്‍ വ്യക്തിവിവരങ്ങള്‍ ചേര്‍ത്താല്‍ മതി. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാം.
 
ഇ- സ്റ്റാമ്പിനും രജിസ്റ്റ്‌റേഷനുമുള്ള ഫീസ് ഉപഭോക്താവ് അക്കൗണ്ടില്‍ നിന്ന് അടക്കണം.ഇതോടെ ഇടനിലക്കാരെ ഒഴിവാക്കാനാകും. ആധാരമെഴുത്ത് പൂര്‍ത്തിയായാല്‍ ഒപ്പിടുന്നതിനായി ഉടമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയാല്‍ മതി. സബ് രജിസ്ട്രര്‍ ഓഫീസില്‍ എത്താതെ രജിസ്ട്രര്‍ നടത്താനുള്ള സംവിധാനത്തിനായും ശ്രമം നടക്കുന്നുണ്ട്.
 
 രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ തന്നെ സര്‍വേ, റവന്യൂ രേഖകളില്‍ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. അതിനാല്‍ തന്നെ പോക്കുവരവിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. ഐഎല്‍എംഐഎസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി 3 വകുപ്പുകള്‍ക്കുമുള്ള ഫീസ് അടയ്ക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനസംഖ്യ സെൻസസ് അടുത്തമാസം ആരംഭിക്കാൻ സാധ്യത, റിപ്പോർട്ട് 2026 മാർച്ചോടെ