Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവഗിരി തീര്‍ത്ഥാടനം: അഞ്ച് സ്‌കൂളുകള്‍ക്ക് അവധി

ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി ബാധകം

Sivagiri pilgrimage Holiday for schools
, ശനി, 30 ഡിസം‌ബര്‍ 2023 (08:19 IST)
91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനു ഇന്നു തുടക്കം. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം അവസാനിക്കുക. 
 
തീര്‍ത്ഥാടനത്തോടു അനുബന്ധിച്ച് അഞ്ച് സ്‌കൂളുകള്‍ക്ക് അവധി. വര്‍ക്കല ഗവ മോഡല്‍ എച്ച്.എസ്, വര്‍ക്കല ഗവ എല്‍.പി.എസ്, ഞെക്കാട് ഗവ എച്ച്.എസ്.എസ്, ചെറുന്നിയൂര്‍ ഗവ എച്ച്.എസ്, വര്‍ക്കല എസ്.വി പുരം ഗവ എല്‍.പി.എസ്. എന്നീ സ്‌കൂളുകള്‍ക്കാണ് അവധി. ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി ബാധകം. തീര്‍ത്ഥാടനത്തോടു അനുബന്ധിച്ച് സേവനം അനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ഈ സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയിപ്പ്: ഡിസംബര്‍ 31 നു വൈകിട്ട് നാല് മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല