Webdunia - Bharat's app for daily news and videos

Install App

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ആറ് എസ്‌ഡിപിഐ പ്രവർത്തകർ പിടിയിൽ

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (07:29 IST)
ആലപ്പുഴ: ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആറ് എസ്‌ഡി‌പിഐ പ്രവർത്തകർ പിടിയിൽ. പാണാവള്ളി സദേശി റിയാസ്, അരൂർ സ്വദേശി നിയാസ്, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്‌ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൽസിൽ, സുനീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുകുമെന്ന് പൊലീസ് വ്യക്തമക്കിയിട്ടുണ്ട്.
 
ഇന്നലെ രാത്രി എട്ടുമണിയോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് എസ്‌ഡി‌പിഐ നടത്തിയ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളെ ചൊല്ലി ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് വൈകിട്ടോടെ സംഘർഷം ഉണ്ടാവുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ ആചരിയ്ക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments