കൊച്ചി: ഒച്ചിന്റെ ശല്യം സഹിക്കവയ്യാതെ മുഹമ്മ പഞ്ചായത്ത് ഒച്ച് ശല്യം കുറയ്ക്കാനായി കണ്ടുപിടിച്ചിരിക്കുന്ന വഴിയാണ്, ഏറ്റാവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ ഫ്രീ യാത്ര എന്ന പദ്ധതി. ഒച്ച് രഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടമായാണ് മുഹമ്മ പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ഈ പരിപാടി നടപ്പാക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ പത്ത് വരെയാണ് ഈ പദ്ധതി നടപ്പാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താനായി ഒരു വര്ഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്കരിച്ചത്. ഒന്നാംഘട്ടം ജോൺ ഒന്നിനായിരുന്നു. വാർഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പു വാങ്ങി നൽകി അത് രാത്രി സമയത്ത് ബക്കറ്റിൽ ലായനിയാക്കി അതിൽ ഒച്ചുകളെ പിടിച്ചിട്ടു നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.