ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റു; അഞ്ചാം ക്ലാസുകാരി മരിച്ചു

ബുധനാഴ്ച വൈകിട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു.

തുമ്പി ഏബ്രഹാം
വ്യാഴം, 21 നവം‌ബര്‍ 2019 (09:38 IST)
ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ വിദ്യാർഥിനി മരിച്ചു. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകൾ ഷഹ്‌ല ഷെറിനാണ് മരിച്ചത്. 
 
ബുധനാഴ്ച വൈകിട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ  കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു. മുറിവിൽ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികൾ അധ്യാപകരെ വിവരം അറിയിച്ചു.
 
വിദ്യാർഥിനിയുടെ കാൽ പരിശോധിച്ചപ്പോൾ പാമ്പ് കടിയേറ്റതു പോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്കൂൾ അധികൃതർ വിവരം അറിയിച്ചു. പിതാവ് എത്തിയതിനു ശേഷം സ്കൂൾ അധികൃതരും ചേർന്ന് ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
പിന്നീട് ഡോക്റ്ററുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി  കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാർത്ഥിനി മരണപ്പെടുകയായിരുന്നു. പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്റ്ററുടെ റിപ്പോർട്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

ക്ഷേമ പെൻഷൻ വിതരണം:ഏപ്രിൽ മാസത്തെ തുക മാർച്ച് 31 മുതൽ വിതരണം ചെയ്യും

ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

പാലക്കാട് പോരാട്ടം: സ്ഥാനാർത്ഥികളിൽ പണക്കാരൻ 'രമേഷ് പിഷാരടി', ഏറ്റുമുട്ടൽ കോടിപതികൾ തമ്മിൽ

അടുത്ത ലേഖനം
Show comments