കൊത്തിയ വിഷപ്പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

തിങ്കള്‍, 29 ജൂലൈ 2019 (16:38 IST)
എട്ടാ: തന്നെ കൊത്തിയ മാരകവിഷമുള്ള പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവിന്റെ പ്രതികാരം. രാജ്കുമർ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തിരികെ കടിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
വീടിനുള്ളിൽ വച്ചാണ് രാജ്‌കുമാറീനെ പാമ്പ് കൊത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന രാജ്കുമാർ പാമ്പിനെ പിടികൂടി കടിച്ചുമുറിക്കുകയായിരുന്നു. മകൻ മദ്യലഹരിയിലാണ് പാമ്പിനെ കടിച്ചുമുറിച്ചത് എന്ന് രാജ്‌കുമാറിന്റെ പിതാവും വ്യക്തമാക്കി. യുവാവിന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാട്ടിലൂടെ നടത്തം, പുഴയിൽ ചങ്ങാടത്തിൽ യാത്ര; മാൻ വേഴ്സസ് വൈൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !