Webdunia - Bharat's app for daily news and videos

Install App

ഷൂവിനുള്ളില്‍ വിഷപ്പാമ്പ് ; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിൽ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

റെയ്‌നാ തോമസ്
ശനി, 15 ഫെബ്രുവരി 2020 (12:49 IST)
ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിൽ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാലൂര്‍ സ്വദേശി അസ്‌കറുടെ വീട്ടിലാണ് സംഭവം. അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്‌സല്‍ കൂത്തുപറമ്പിൽ ഫാന്‍സി കടയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയ അഫ്‌സല്‍ ധരിച്ചിരുന്ന ഷൂ വീട്ടിലെ ഇറയത്ത് അഴിച്ചുവെച്ചു.
 
രാവിലെ തുണി കഴുകുന്നതിനിടെ, അഫ്‌സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ജസീറ അഫ്‌സലിന്റെ സോക്‌സും അലക്കാനെടുത്തു. അപ്പോഴാണ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കൊത്താനാഞ്ഞത്. പാമ്പിനെ കണ്ട് ജസീറ ഭയന്നു നിലവിളിച്ചു.
 
വീട്ടുകാര്‍ ഓടിക്കൂടി ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ അതിനകത്ത് ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്. പാമ്പിന്റെ നിറംതന്നെ സാധാരണ കാണുന്ന പാമ്പുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിഷവൈദ്യന്‍ പറഞ്ഞതെന്നും, പാമ്പിനെ വനത്തില്‍ വിട്ടതായും വീട്ടുകാര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ലഹരി ഉപയോഗത്തിനു സാധ്യത, പണപ്പിരിവ് നടത്തുന്നുണ്ട്'; പൊലീസിനു കത്ത് നല്‍കിയത് പ്രിന്‍സിപ്പാള്‍, ഉടന്‍ നടപടി

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി

അടുത്ത ലേഖനം
Show comments