ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റു; വാവ സുരേഷ് ആശുപത്രിയിൽ

ചിപ്പി പീലിപ്പോസ്

വ്യാഴം, 13 ഫെബ്രുവരി 2020 (18:56 IST)
പ്രശസ്തനായ പാമ്പു‌പിടുത്തക്കാ‍രൻ വാവ സുരേഷിന് പാമ്പ് കടിയേറ്റു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കൊളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
 
പത്തനാപുരത്ത് ഒരു വീട്ടിൽ വെച്ച് പാമ്പിനെ പിടിച്ചപ്പോഴാണ് സംഭവം. കിണറ്റിൽ കണ്ടെത്തിയ അണലിയെ പുറത്തെത്തിച്ച ശേഷമായിരുന്നു പാമ്പ് വാവ സുരേഷിനെ കടിച്ചത്. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. സമീപത്തുണ്ടായിരുന്നവർ ഡൊക്ടറെ കാണാൻ ആവശ്യപ്പെട്ടെങ്കിലും വാവ സുരെഷ് ഇത് കാര്യമായി എടുത്തില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിയറയുടെ പുത്തൻ അവതാരം എന്ന് വരും ? രണ്ടാം വരവിനായി കണ്ണുനട്ട് ഇന്ത്യൻ വാഹന ലോകം !