Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ രാജ്യദ്രോഹികളുടെ പക്ഷത്താണോ ? പൃഥ്വിരാജ് മറുപടി പറയണമെന്ന് ശോഭ സുരേന്ദ്രൻ

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (15:26 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സർവകലശാലയിലും അലീഗഡ് സർവകലാശാലയിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ നടന്ന പൊലീസ് നടപടിക്കെതിരെ മലയാള സിനിമയിൽനിന്നും നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. അഭിയതാക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, എന്നിവർ ശക്തമായ രീതിയിൽ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തി. 
 
എന്നാൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അഭിനയതാക്കൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതവ് ശോഭാ സുരേന്ദ്രൻ. നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ? എന്നാണ് ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്ക് കുറിപ്പിലുടെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 
 
'ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?
 
പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ഫെയിസ്ബുക്കിൽ കുറിച്ചു. വിപ്ലവം എന്നും സ്വദേശീയമായി വളർന്നു വന്നിട്ടുള്ളതാണ് എന്നായിരുന്നു പൊലീസ് നടപടിക്കെതിരെ പൃഥ്വിരാജിന്റെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഹോങ്കോങ്ങിലും ചൈനയിലും കൊവിഡ് വ്യാപിക്കുന്നു, തെക്ക് കിഴക്കൻ രാജ്യങ്ങളിൽ പുതിയ കൊവിഡ് തരംഗം? ഇന്ത്യ കരുതണം

ആരാണ് മെസ്സി വരില്ലെന്ന് പറഞ്ഞത്, നിങ്ങൾ കണ്ടോ, മെസ്സി എത്തും കളി കേരളത്തിൽ നടക്കും: വി അബ്ദുറഹിമാൻ

അടുത്ത ലേഖനം
Show comments