ഡൽഹി: പൗരത്വ ഭേതഗതി ബില്ലുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സർവകലാശാലയിലുണ്ടായ സംഘർഷങ്ങളിൽ വെടിവെപ്പുണ്ടായിട്ടില്ല എന്ന അഭ്യന്തര മന്ത്രാലത്തിന്റെ വാദത്തെ തള്ളി ജാമിയ മിലിയ സർവകലശാല അധികൃതരും വിദ്യാർത്ഥികളും. പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടയി എന്നും പരുക്കേറ്റ വിദ്യാർത്ഥിയുടെ വിരൽ മുറിച്ചുമാറ്റേണ്ടി വന്നു എന്നും ജാമിയ മിലിയ സംഘം ഡൽഹിയിൽ വ്യക്തമാക്കി.
ജമിയ മിലിയ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായവർ എന്നും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. ഇനിയും കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറയുന്നു. അതേസ്മയം ക്യാമ്പസിലെ പൊലീസ് നടപടിയിൽ ഇടപെടനാകില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം എന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതൊരു ക്രമസമാധാന പ്രശ്നമാണ്. അതിനാൽ ഓരോ ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾ പഠിക്കുന്നതിന് പ്രത്യേകം കമ്മറ്റികൾ രൂപ്പികരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.