Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ശ്രമം; ആഭാസ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി

ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ശ്രമം; ആഭാസ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി

ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ശ്രമം; ആഭാസ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം , വെള്ളി, 27 ഏപ്രില്‍ 2018 (20:28 IST)
കശ്‌മീരിലെ കത്തുവയയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന ആഭാസ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

വാട്സ്ആപ്പിലൂടെ ആഹ്വാനം ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് ചില വിഭാഗങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമുണ്ടായി. ഇതുവഴി പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. ഈ നീക്കത്തില്‍ ചിലര്‍ വീണു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹർത്താലിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടായി. സംസ്ഥാനത്ത് വർഗീയതയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

രാജ്യത്ത് നടക്കാൻ പാടില്ലാത്തത് പലതും നടക്കുന്നു. ഇത് മതനിരപേക്ഷകരെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മത നിരപേക്ഷ മനസ്സ് തുടർന്ന് കൊണ്ട് പോകാൻ കഴിയേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ സംസ്ഥാനത്ത് അനിഷ്‌ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ച പൊലീസ് നിരവധി പേരെ കസ്‌റ്റഡിയിലെടുത്തു. ആയിരത്തോളം പേര്‍ അറസ്‌റ്റിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ലിഗയുടേതല്ലാത്ത മുടിയിഴകള്‍ കണ്ടെത്തി