Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കൂട്ടിയ ശമ്പളം നൽകാൻ പറ്റില്ല, ചികിത്സാ ചിലവ് കൂടും’; സർക്കാരിനെ വെല്ലുവിളിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റ്

വീണ്ടും വാളെടുത്ത് മാനേജ്മെന്റ്

‘കൂട്ടിയ ശമ്പളം നൽകാൻ പറ്റില്ല, ചികിത്സാ ചിലവ് കൂടും’; സർക്കാരിനെ വെല്ലുവിളിച്ച് സ്വകാര്യ ആശുപത്രി   മാനേജ്മെന്റ്
, ചൊവ്വ, 24 ഏപ്രില്‍ 2018 (12:28 IST)
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി പുതുക്കി നിശ്ചയിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന് പുല്ലുവില കൽപ്പിച്ച് മാനേജ്മെന്റുകൾ. സർക്കാരിന്റെ തീരുമാനം അംഗീകരിക്കാൻ ആകില്ലെന്നും മിനിമം വേതനമായി 20,000 നൽകാൻ പറ്റില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
 
മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് വിജ്ഞാപനത്തിലുള്ളത്. ഇത് നിയമവിരുദ്ധമാണ്. അത്തരത്തില്‍ നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും അല്ലെങ്കിൽ ചികിത്സാ ചിലവ് വർധിപ്പിക്കുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ.പി.എച്ച്.എ) അറിയിച്ചു.
 
ആശുപത്രി മാനേജ്‌മെന്റുകൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് രംഗത്തെത്തി. ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികള്‍ക്ക് യു.എന്‍.എ നോട്ടീസ് നല്‍കി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയിലെ ദുരൂഹമരണങ്ങൾ; കൊലപാതകം തന്നെയെന്ന് പൊലീസ്, മരിച്ച കുട്ടികളുടെ അമ്മയെ കസ്റ്റഡിയിലെടുത്തു