Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാർ കേസ്; സരിതയുടെ കത്ത് റിപ്പോർട്ടിൽ നിന്നും നീക്കം ചെയ്ത ഹൈക്കോടതി നടപടിയിൽ സർക്കാർ നിയമോപദേശം തേടും

വാർത്ത സരിത സോളാർ കമ്മിഷർ റിപ്പോർട്ട് ഉമ്മൻ ചാണ്ടി News Saritha Solar Commission Report Umman Chandy
, ബുധന്‍, 16 മെയ് 2018 (20:24 IST)
സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും സരിതയുടെ കത്തും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളും നിക്കം ചെയ്ത ഹൈക്കഓടതി നടപടിയെ തുടർന്ന് സർക്കാർ വീണ്ടും അഡ്വക്കറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
 
സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെകിൽ അതും സർക്കാർ ഇറക്കിയ പത്രക്കുറിപ്പിനെക്കുറിച്ചു പരിശോധിക്കും എന്ന് സരിതയുടെ കത്ത് റിപ്പോർട്ടിൽ നിന്നും നീക്കം ചെയ്ത വേളയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
 
സരിതയുടെ കത്ത് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും നീക്കംചെയ്തതോടുകൂടി റിപ്പോർട്ടിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. 
 
അതേ സമയം നിയമോപദേശത്തിനു ശേഷം അപ്പീൽ അടക്കമുള്ള തുടർനടപടികളിലേക്ക് സർക്കാർ നീങ്ങും എന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം എല്‍ എമാരെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല, രാജ്‌ഭവന് മുന്നില്‍ പ്രതിഷേധം; കര്‍ണാടകയില്‍ രാഷ്ട്രീയനാടകം തുടരുന്നു