Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം
, ചൊവ്വ, 15 മെയ് 2018 (18:20 IST)
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഈ മാസം ഇരുപതാം തീയതിവരെയാണ് ഐ സി  എഫ് എഫ് കെ തിരുവന്തപുരത്ത് അരങ്ങേറുക. ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
 
140 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ടാഗോർ, കൈരളി, ശ്രീ, നിള കലാഭവൻ എന്നീ തീയറ്ററുകളിലായാണ് മേള അരങ്ങേറുന്നത് 
 
സംസ്ഥന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ, ചലച്ചിത്ര വികസന കോർപറേഷൻ കേരള ചലച്ചിത്ര അക്കദമി, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടക: ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് യെദ്യൂരപ്പ; ആഘോഷം വെടിഞ്ഞ് ബി‌ജെ‌പി; ഗോവയില്‍ പറ്റിയതിന് പ്രതികാരം തീര്‍ത്ത് കോണ്‍ഗ്രസ്