സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം - സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ലെന്ന് ഹൈക്കോടതി
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം - സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ലെന്ന് ഹൈക്കോടതി
യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കിയ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസ വിധി.
കേസിലെ പ്രതി സരിത എസ് നായരുടെ കത്തിലെ വിവരങ്ങൾ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്കാണ് വിലക്കി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചത്. അതേസമയം, കമ്മിഷൻ റിപ്പോർട്ടിനെതിരായ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി.
മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്കായി ഹൈക്കോടതിയിൽ ഹാജരായത്. നേരത്തെ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെങ്കിലും വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളിൽ എത്താനാകുമെന്ന് ചോദിച്ച കോടതി വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പാടില്ലെന്നും കോടതി വിലയിരുത്തി.